Kerala NewsLatest NewsLocal NewsNationalNews
എം വി ശ്രേയാംസ്‌കുമാർ രാജ്യസഭയിലേക്ക്

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാർ വിജയിച്ചു. 41 നെതിരെ 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ്‌കുമാര്‍ വിജയിച്ചത്. എതിർ സ്ഥാനാർഥി യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടുകൾ ആണ് ലഭിച്ചത്. ആകെയുളള 45 യു.ഡി.എഫ് അംഗങ്ങളില്‍ 41 പേരുടെ വോട്ടേ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് ലഭിച്ചുള്ളൂ. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫില്‍ നിന്നും 88 പേര്‍ വോട്ട് രേഖപ്പെടുത്തി. 6 പേർ വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, സി.എഫ് തോമസ്, വി.എസ്. അച്യുതാനന്ദൻ, ഒ രാജഗോപാല്‍, കെ.ടി ജലീല്‍ എന്നിവരാണ് വോട്ട് ചെയ്യാതിരുന്നത്. ആകെ 130 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.