NationalNews

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ആരാധനാലയങ്ങള്‍ തുറക്കാം.

ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയത് പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. മറ്റ് എല്ലായിടങ്ങളിലും ആരാധനാലയങ്ങള്‍ തുറക്കാം. ശബരിമല ദര്‍ശനം അനുവദിക്കും. എന്നാല്‍ കേന്ദ്ര മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യു ആയിരിക്കും. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ തെര്‍മ്മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം,നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി പറഞ്ഞു.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

1 ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുള്ള സംവിധാനവും ശുചീകരണ സംവിധാനവും ഉണ്ടായിരിക്കണം.

  1. രോഗലക്ഷണങ്ങളില്ലാത്താവരെ മാത്രമേ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കൂ.
  2. മാസ്‌കുകള്‍ നിര്‍ബന്ധമായിരിക്കും.
  3. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകളും പ്രദര്‍ശിപ്പിക്കണം.
  4. പാദരക്ഷകള്‍ കഴിവതും സ്വന്തം വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകം മാറ്റിവയ്ക്കണം.

6 ആളുകളെ ഒരുമിച്ച്‌ പ്രവേശിപ്പിക്കരുയ്.

  1. ആരാധനാലയങ്ങളിലെ വിഗ്രഹങ്ങളിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.

8 പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയങ്ങള്‍ക്കുള്ളില്‍ നല്‍കാന്‍ അനുവദിക്കില്ല.

9 സമൂഹ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകം പായ സ്വയം കൊണ്ടുവരണം.

  1. ക്യൂവില്‍ സാമൂഹ്യ അകലം പാലിക്കണം, ആറടി അകലം പാലിക്കണം.

11 ആരാധനാലയങ്ങളുടെ പുറത്തുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

  1. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടായിരിക്കണം.
  2. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ ഒഴിവാക്കണം.
  3. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
  4. ആര്‍ക്കെങ്കിലും ആരാധനാലയങ്ങളില്‍ വച്ച്‌ അസുഖം ഉണ്ടായാല്‍ അവരെ എത്രയും പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. തുടര്‍ന്ന് വൈദ്യസഹായം ലഭ്യമാക്കണം. കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
  5. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെയുള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങളുള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അഅടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button