Kerala NewsLatest NewsPolitics

സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറരുത്: കെ മുരളീധരന്‍

കോഴിക്കോട് ; സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന് കെ മുരളീധരന്‍ എം പി. മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം നേടാനായതിനാലാണ് സിറ്റിംഗ് എം എല്‍ എമാരായത്. ഇതിനാല്‍ ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലം മാറിയാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ഥി പട്ടികയൊന്നും തന്നോട് ചര്‍ച്ച ചെയ്തതല്ല. കോഴിക്കോട് ഡി സിസി നല്‍കിയ സ്ഥാനാര്‍ഥി പട്ടിക ജില്ലയിലെ എം പിമാരായ തന്നോടോ, എം കെ രാഘവനോടോ ആലോചിച്ചു തയാറാക്കിയതല്ല. വടകര ആര്‍ എം പിക്ക് നല്‍കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെങ്കിലും നേമത്ത് കെ മുരളീധരന്‍ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇനി മത്സരിക്കാനില്ലെന്നായിരുന്നു മറുപടി. പിതാവ് കെ കരുണാകരന്‍ ജയിച്ച നേമമല്ല ഈ നേമം. ഇന്നത്തെ നേമത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലും ഒന്ന് കോവളത്തുമായി. എങ്കിലും സമ്മര്‍ദമുണ്ടായാലും മത്സരിക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button