CovidGulfKerala NewsLatest NewsNationalNewsWorld

പ്രവേശനവിലക്ക് നീക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുളള വിലക്ക് നീക്കി കുവൈത്ത്. കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ്് പിന്‍വലിക്കുന്നത്.
കുവൈത്ത് അംഗീകൃത വാക്‌സീന്‍ സ്വീകരിച്ച താമസവീസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഫൈസര്‍, ഓക്‌സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകള്‍. ഇവയില്‍ ഏതെങ്കിലും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.

സിനോഫാം, സ്പുട്‌നിക് ഉള്‍പ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്‌സീന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്‌സീന്‍ സ്വീകരിച്ചിരിക്കണം.
കുവൈത്തില്‍ നിന്ന് വാക്‌സീന്‍ സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അക്കാര്യം ഇമ്യൂണ്‍, കുവൈത്ത് മൊബൈല്‍ ഐഡി എന്നീ മൊബൈല്‍ ആപ്പുകളിലായി കാണിക്കണം. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴുദിവസം ക്വാറന്റീനില്‍ കഴിയണം. കുവൈത്തിന് പുറത്തുനിന്ന് വാക്‌സീന്‍ സ്വീകരിച്ചവര്‍ പാസ്‌പോര്‍ട്, വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button