കന്നടത്തു പൈങ്കിളി നടി സരോജാ ദേവി അന്തരിച്ചു

കന്നടത്തു പൈങ്കിളി നടി സരോജാ ദേവി അന്തരിച്ചു. 87 വയസായിരുന്നു. 1938 ജനുവരി 7 നു ബാംഗ്ളൂരു മൈസൂർ ൽ ജനിച്ചു.ആദ്യമായി അഭിനയിക്കുന്നത് 17 വയസുള്ളപ്പോൾ 1955 ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. 1959ൽ പാണ്ഡുരംഗ മജത്യം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു. 1970അവസാനം വരെ നിരവധി സിനിമകളിൽ സരോജ അഭിനിയിച്ചു. 1967 ൽ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്പർ താരമായിരുന്നു സരോജ. എന്നാൽ വിവാഹത്തോടെ തമിഴ് സിനിമകളിൽ ഒരു സ്ഥാനം കുറവു വന്നെകിലും തെലുങ്കിൽ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. 1959ൽ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. 60 വർഷത്തിനുള്ളിൽ ഏതാണ്ട് 200 ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയ സരസ്വതി എന്നും നടി അറിയപ്പെട്ടിരുന്നു.തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ പുനീത് രാജ്കുമാര്‍ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
1969-ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ ദേവിയെ ആദരിച്ചു. 1992-ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ബെംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും സരോജാ ദേവിക്ക് ലഭിച്ചിട്ടുണ്ട്.