
പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പല പാറയിൽ ഗർഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതികളായ രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ല. പ്രതികളായ അബ്ദുൽ കരീം,(62)റിയാസുദ്ദീൻ(35) എന്നിവരെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്ഫോടക വസ്തു പൊട്ടി പരുക്കേറ്റ അമ്പലപ്പാറയിൽ എത്തിയ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ പോലീസ് പ്രതികൾക്കായി ഊർജിതമായ തിരച്ചിൽ നടത്തിവരുകയാണ്. മുഖ്യ പ്രതികളുടെ സഹായി വിൽസൺ നേരത്ത അറസ്റ്റിൽലായിരുന്നു. സംഭവത്തിൽ പോലീസും വനവകുപ്പും കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട് പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല.