Latest NewsPolitics
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമരങ്ങൾക്ക് വിലക്ക്

കോഴിക്കോട് :ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നിരവധി സംഘർഷങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷ ഭവൻ, അടി അഡ്മിനിസ്ട്രാറ്റീവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ പ്രകടനങ്ങളോ ധർമ്മയോ സമയമോ പാടില്ല വ്യക്തമാക്കുന്നത്.
സർവകലാശാലയിൽ അടുത്തിടെയുണ്ടായ അതിക്രമസംഭവങ്ങളിൽ ഒമ്പത് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു ഉത്തരവ്.
വൈസ് ചാൻസിലർ നടപടികൾക്കെതിരെ ശക്തമായ സമരമാണ് കാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ തുടരുന്നത്. തങ്ങളെ വാ മൂടി കെട്ടാമെന്നു വിചാരിക്കണ്ട ഇനിയും പ്രേതിഷേധങ്ങൾ സംഘടിപ്പിക്കും എന്നും എസ് എഫ് ഐ അറിയിച്ചു.