CrimeKerala NewsNews
കാസർകോട് മുളിയറിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.

കാസർകോട്ജില്ലയിലെ മുളിയറിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മാസ്തി കുണ്ടിലെ അബ്ദുൽ സത്താറിനാണ് വെട്ടേറ്റത്. പരിക്കേറ്റ സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് സത്താറിനു നേരെ അക്രമം നടന്നതെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസം കഞ്ചാവ് ലോബിക്കെതിരെ റൈഡ് ഉൾപ്പടെ ഉള്ള ചില നീക്കങ്ങൾ നടത്തിയിരുന്നു. കഞ്ചാവ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.