CrimeEditor's ChoiceKerala NewsLatest NewsLaw,NationalNewsWorld
പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി,ഒരാൾ അറസ്റ്റിലായി.

ന്യൂഡൽഹി / പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. നിതിൻ എന്നയാളാണ് ഫോൺവിളിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മദ്യലഹരിയിൽ നിതിൻ ഫോൺ വിളിച്ച് പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയെന്നാണ് വിവരം. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊ ടുവിലാണ് ആളെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുന്നത്.