ഒടുവില്‍ തോല്‍വി സമ്മതിച്ച് ശരണ്യ യാത്രയായി.
തിരുവനന്തപുരം:കാന്‍സറിനോട് പൊരുതി ഒടുവില്‍ തോല്‍വി സമ്മതിച്ച് ശരണ്യ യാത്രയായി. മലയാള സിനിമ, സീരിയല്‍ രംഗത്ത് ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്ന നടി ശരണ്യ ഏറെ നാളുകളായി കാന്‍സറിനോട് പൊരുതുകയായിരുന്നു.
എന്നാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശരണ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാള സിനിമ രംഗത്തേക്ക് ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെ ചുവടു വച്ച നടി മോഹന്‍ ലാലിന്റെ സഹോദരിയായി ഛോട്ടാ മുംബൈ സിനിമയിലും ശ്രദ്ധയമായ വേഷം ചെയ്തിരുന്നു.
തുടര്‍ന്ന് നിരവധി സിനിമ സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു. പിന്നീട് കാന്‍സര്‍ പിടിമുറുക്കിയതോടെ അഭിനയ ജീവിതം താത്ക്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ ശരണ്യ ശശി സമൂഹമാധ്യമങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ശരണ്യ കോവിഡ് മുക്തയായെങ്കിലും ന്യുമോണിയ പിടിപെട്ടതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യു വില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ കാന്‍സറിന് കീമോ കൂടെ ചെയ്യേണ്ട അവസ്ഥ വന്നതോടെ ശരണ്യ പൂര്‍ണമായി തളര്‍ന്നു. തുടര്‍ന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.