തര്‍ക്കമില്ല; അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭാ കക്ഷിനേതാവായി തുടരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സമിതിയോഗം ചേര്‍ന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായാണ് യോഗം ചേര്‍ന്നത്. സോണിയയും രാഹുലും പങ്കെടുത്ത യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു.
അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയിലെ കക്ഷിനേതൃ സ്ഥാനത്തു നിന്ന് മാറ്റാന്‍ കോണ്‍ഗ്രസില്‍ ചര്‍ച നടന്നിരുന്നു. ചൗധരിക്ക് പകരക്കാരായി ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരെ പരിഗണിച്ചിരുന്നു.
എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ തത്കാലം മാറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൃണമൂല്‍ അംഗങ്ങള്‍
അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.
ഇത് ഭാവിയില്‍ പ്രതിപക്ഷ ഐക്യത്തെ വരെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴായിരുന്നു അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. യോഗത്തില്‍ പഞ്ചാബ് കോണ്‍ഗ്രസിലുയര്‍ന്ന പ്രശ്നങ്ങളും ചര്‍ച്ച വിഷയം ആയിരുന്നു.