കുവൈത്തിൽ നിന്നും മൂന്ന് ഫ്ലൈറ്റുകൾ കേരളത്തിലേക്ക്.

വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂൺ 9 നു ആരംഭിക്കും. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് 6 സർവ്വീസുകളാണ് ഈ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നതിൽ ഇതിൽ 3 എണ്ണം കേരളത്തിലേക്കാണ്. ജൂൺ 9 നു കോഴിക്കോടേക്കാണു കേരളത്തിലേക്കുള്ള ആദ്യ സർവ്വീസ്. ഈ വിമാനം ഉച്ചക്ക് 2 മണിക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 9.20 നു കോഴിക്കോട് എത്തും. ജൂൺ 12 നു തിരുവനന്തപുരത്തേക്കാണ് അടുത്ത വിമാനം. വൈകീട്ട് 3.40 നു പുറപ്പെട്ട് രാത്രി 11.10 നു തിരുവനന്ത പുരത്ത് എത്തുന്ന രീതിയിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തിലെ കുവൈത്തിൽ നിന്നു കേരളത്തിലേക്കുള്ള അവസാന വിമാനം കൊച്ചിയിലേക്കാണു. ജൂൺ 14 നു കാലത്ത് 11.30 നു കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 7 മണിക്കാണ് കൊച്ചിയിൽ എത്തുക. ഇതിനു പുറമേ ഡെൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേക്കും 3 വിമാനങ്ങൾ ഈ ഘട്ടത്തിൽ കുവൈത്തില്‍ നിന്നും സർവ്വീസ് നടത്തും. ജൂൺ 13 നാണ് ഡെൽഹി, മുംബൈ വിമാനങ്ങൾ.