Kerala NewsNews
കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണമടഞ്ഞു.

കുവൈത്തിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. തൃശൂർ കൊടുങ്ങങ്ങല്ലൂർ യു. ബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ് (45) ആണ് തിങ്കളാഴ്ച വൈകിട്ട് ഫിഫ്ത്ത് റിംഗ് റോഡിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോകുന്നതിനിടയിലാണു അപകടം ഉണ്ടായത്. വാഹനം ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം. മെട്രോ മെഡിക്കൽ കേയർ ന്റെ ഐ.ടി. മേനേജർ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ തസ്നി. മക്കൾ .ഫഹീം , ഫർഹദ് , ഫദിയ. കൊടുങ്ങല്ലൂർ കൊല്ലിയിൽ അബ്ദുൽ കരീമിന്റെ മകനാണ്.