കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് (76) അന്തരിച്ചു.

ന്യൂഡൽഹി : കേന്ദ്രമന്ത്രിയും, എൽ ജെ പി നേതാവുമായ രാംവിലാസ് പസ്വാൻ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. മകന്ചി രാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.
നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ആയിരുന്നു. പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊരുങ്ങുമ്പോൾ അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. കഴിഞ്ഞ അൻപത് വര്ഷങ്ങളായി സജീവ രാഷ്ട്രീയത്തിലായിരുന്ന പസ്വാൻ രാജ്യത്തെ തന്നെ പ്രമുഖ ദലിത് നേതാവാണ്. റെയിൽവേ മന്ത്രിയായിരിക്കെ, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുള്ള പസ്വാൻ, വി.പി.സിങ് മന്ത്രിസഭയിൽ തൊഴിൽക്ഷേമ മന്ത്രിയായിരിക്കെ നിർണായക ഇടപെടലുകളെ തുടർന്നാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കാൻ വഴിയൊരുക്കുന്നത്.