CrimeLatest NewsNationalNews
പീഡന ശ്രമം: കാറിൽ നിന്ന് യുവതികൾ ചാടി രക്ഷപ്പെട്ടു

പഞ്ചാബിലെ അമൃത്സറിൽ ഒാടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം. ഭയന്ന യുവതികൾ പുറത്തേക്ക് ചാടി. കാർ ഡ്രൈവറെ പോലീസ് പിടികൂടി.റസ്റ്റോറന്റിലേക്ക് പോകുന്നതിനായാണ് മുന്ന് യുവതികൾ ടാക്‌സിയിൽ കയറിയത്. ഒരാൾ മുൻ സീറ്റിലും രണ്ടു പേർ പിറകിലുമായിരുന്നു.
ഇതിനിടെ മുൻസീറ്റിൽ ഇരുന്ന യുവതിക്ക് നേരെയാണ് ഡ്രൈവർ പീഡനശ്രമം നടത്തിയത്. യുവതി എതിർത്തതോടെ ഡ്രൈവർ കാറിന്റെ വേഗത കൂട്ടി. ഇത് കണ്ട് ഭയന്ന യുവതികളിൽ രണ്ട് പേർ കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ചിലർ കാറിനെ പിന്തുടർന്നെങ്കിലും ഡ്രൈവർ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവതിയെ യാത്രക്കാർ രക്ഷപ്പെടുത്തി. ഡ്രൈവർ പിന്നീട് പൊലീസ് പിടിയിലായി.