കെ- സ്മാർട്ട് വഴി പിഴവില്ലെങ്കിൽ, ഇനി കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നൽകും

നിങ്ങളുടെ സ്വപ്നഭവനം, അല്ലെങ്കിൽ ബിസിനസ് സ്ഥാപനം പണിയാൻ ഇനി കാലതാമസം ഉണ്ടാകില്ല! കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നൽകും അപേക്ഷകളിൽ കെ-സ്മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവൊന്നും കണ്ടില്ലെങ്കിൽ സ്ഥലപരിശോധന നടത്താതെതന്നെ അനുമതി നൽകാൻ കെട്ടിടനിർമാണ ചട്ടത്തിൽ ഭേദഗതിവരുത്തും. റവ ന്യൂവകുപ്പിന്റെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇതി ന്റെ ഗുണം പൂർണതോതിൽ ലഭ്യമാകും കെട്ടിടനിർമാണത്തി നുള്ള ആദ്യകടമ്പ ഇതോടെ അനായാസമാകും. 300 ചതുരശ്രമീറ്റർവരെയുള്ള വീടുകൾ, ചെറിയ അപ്പാർട്മെന്റുകൾ, മതസ്ഥാപനങ്ങൾ, ചെറിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ ലോറിസ്ക് വിഭാഗത്തിൽപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന് നേരിട്ടുള്ള സ്ഥലപരിശോധനയില്ലാതെ നിലവിൽ പെർമിറ്റ് നൽകുന്നുണ്ട്. ഈ സൗകര്യമാണ് എല്ലാ കെട്ടിടങ്ങൾക്കും ലഭ്യമാക്കുന്നത്. ഇതടക്കം കെട്ടി ടനിർമാണ ചട്ടങ്ങളിൽ ഒട്ടേറെ നിർണായക ഭേദഗതികൾ തയാ റായി. നിയമവകുപ്പിന്റെ പരിശോ ധന കൂടി പൂർത്തിയായാൽ വി ജ്ഞാപനമാകും.
അനുമതി ഇങ്ങനെയാണ്
- ഉടമയുടെയും ലൈസൻസിയുടെയും പൂർണ ഉത്തരവാദിത്വത്തിലാണ് അനുമതി
- തറ പൂർത്തിയായശേഷം മാത്രം പരിശോധന നടത്തും
- അപേക്ഷയ്ക്കൊപ്പം നൽകിയ പ്ലാൻ അനുസരിച്ചല്ല നിർമാണമെങ്കിൽ അനുമതി മര വിപ്പിക്കും
- ഉടമസ്ഥനും പ്ലാൻ സാക്ഷ്യപ്പെടുത്തിയ ലൈസൻസിക്കുമെതിരേ നടപടിയുമുണ്ടാകും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് പെർമിറ്റെടുക്കാതെ സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്ന നടപുരീതി അവസാനിക്കും. കൃത്യമായ മാനദണ്ഡം പാലിക്കാതെ നിർമിച്ച സ്കൂൾ, ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ ഒട്ടേറെ സർക്കാർ കെട്ടിടങ്ങൾക്കുണ്ടായ നാശവും അപകടവും കണക്കിലെടുത്താണ് മാറ്റം കൊണ്ടുവരുന്നത്. അനുമതിയൊന്നുമില്ലാതെ, നിർമിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പണിതീർന്നശേഷം ചട്ടലംഘനം ഒഴിവാക്കാൻ അപേക്ഷ നൽകി റെഗുലറൈസ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇനിയതു പറ്റില്ല. പ്ലാനടക്കമുള്ള വിശദാംശങ്ങൾ നൽകി പെർമിറ്റ് എടുക്കുന്നതടക്കം മറ്റുകെട്ടിടങ്ങളുടെ നിർമാണത്തിനുള്ള നിയമങ്ങളെല്ലാം സർക്കാർ കെട്ടിടങ്ങൾക്കും ബാധകമാക്കി ചട്ടഭേദഗതിചെയ്തു.
എന്നാൽ, പെർമിറ്റ് ഫീസ് സർക്കാരിന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ, നിലവിലുള്ള 117 ചട്ടങ്ങളിൽ 53 എണ്ണം ഭേദഗതി ചെയ്യുകയും പുതിയ രണ്ട് ചട്ടങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ആകെ ഇരുന്നൂറിലധികം ഭേദഗതികളാണ് വരുന്നത്. കേരളത്തിന്റെ സ്ഥലപരമായ പരിമിതികൾ കണക്കിലെടുത്തുള്ള ഇളവുകളും ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. പെർമിറ്റ് കിട്ടാനുള്ള നൂലാമാലകൾ ഒഴിവാക്കി, സുതാര്യവും വേഗത്തിലുള്ളതുമായ ഒരു നിർമ്മാണാനുമതി സമ്പ്രദായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ചട്ടഭേദഗതികൾ നിയമവകുപ്പിന്റെ പരിശോധന പൂർത്തിയായാൽ ഉടൻ നിലവിൽ വരും. നിങ്ങൾ ഒരു ബിൽഡറോ, സംരംഭകനോ, അല്ലെങ്കിൽ സാധാരണക്കാരനായ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ആളോ ആകട്ടെ, നിങ്ങൾക്ക് വേണ്ടിയുള്ള മാറ്റമാണിത്.
Tag: If there are no errors through K-Smart, building permits will now be issued without a site inspection



