News

കേരളം പാസ്സ് നിന്ത്രണം തുടരും.

ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ വരുത്തിയെങ്കിലും, മറ്റുസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് പാസ്സ് വേണമെന്ന നിയന്ത്രണം തുടരും. പാസിൽ പറയുന്ന സമയത്ത് അതിർത്തിയിൽ എത്തിയാൽ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള ഇളവുകൾ അനുവദിക്കുമ്പോഴും സംസ്ഥാനത്തെ ജനങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനാണ് ഇതെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. കേന്ദ്രം നൽകിയ ഇളവുകളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറക്കണമോ എന്ന കാര്യം ചർച്ച ചെയ്ത തീരുമാനിക്കും.

ട്രെയിൻ, റോഡ്, വ്യോമ മാർഗം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ എല്ലാം 14 ദിവസം ഹോം കോറന്റൈൻ നിര്ബന്ധമാണ്.അതിനു സൗകര്യമില്ലാത്തവർക്ക് പണം നൽകിയുള്ള സർക്കാർ കോറന്റൈൻ ഏർപ്പാടാക്കും. തമിഴ്നാട്ടിലേക്കുള്ള പ്രവേശനത്തിനും ഇ പാസ്സ് നിര്ബന്ധമാണ്. കേരളത്തിൽ നിന്നുള്ള രോഗലക്ഷണ മുള്ളവർക്ക് മാത്രം ഇനി മുതൽ അവിടെ രോഗ പരിശോധന മതിയാകും. കര്ണാടകയിലേക്കുള്ള യാത്രക്ക് ഇനിമുതൽ പാസ്സ് വേണ്ട. എന്നാൽ സേവാസിന്ധു വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.കേരളത്തിൽ നിന്നുള്ളവർക്ക് അവിടെ 14 ദിവസത്തെ ഹോം കോറന്റൈൻ നിര്ബന്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button