കേരളത്തിൻെറ ട്രൂനാറ്റ് പരിശോധനയും, രോഗികള്‍ക്ക് പ്രത്യേക വിമാനം എന്ന ആവശ്യവും കേന്ദ്രം തള്ളി.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന വേണമെന്ന നിബന്ധനയും, രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും, കേന്ദ്രം തള്ളി. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപെട്ടു സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ച രണ്ടു ആവശ്യങ്ങളും കേന്ദ്ര സർക്കാർ ഇതോടെ പറ്റില്ലെന്ന് പറഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ ഈ രണ്ടു ആവശ്യങ്ങളും നടക്കില്ലെന്നാണ് കേന്ദ്ര നിലപാട് എന്നത് ഇതോടെ വ്യക്തമാവുകയാണ്. കേരളത്തിന്റെ ഈ രണ്ട് ആവശ്യങ്ങള്‍ അപ്രായോഗികമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.
ട്രൂനാറ്റ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം പറയുന്നു. വിദേശത്തു നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന വേണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. ഇതില്‍ അപ്രായോഗിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പല ഗള്‍ഫ് രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ല. പലയിടത്തും ഇതിനു അസൗകര്യങ്ങളുണ്ട്.
ഖത്തര്‍, യുഎഇ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റ്, ബഹറൈന്‍, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ പരിശോധനയ്ക്ക് ബുദ്ധിമുട്ടുകളുണ്ട് എന്നും കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് പരിശോധന നിര്‍ബന്ധമാക്കിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് ചീഫ് സെക്രട്ടറിയെ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വിഷയം സംസ്ഥാനസർക്കാരിനെ തീർത്തും പ്രതിസന്ധിയിലാക്കും.
കേരളം ആഴ്ചകളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന രണ്ടാമത്തെ പ്രധാന പ്രശ്നമായ, രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്താനും പരിമിതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏറെ നാളായി കേരളം ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കുന്നതാണ്. പ്രായോഗിക പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ നീക്കം തള്ളിക്കളഞ്ഞിരിക്കുന്നത്. കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാർ തീരുമാനം ആദ്യം അനൗദ്യോഗികമായും, പിന്നീട് വാശിയോടെ മന്ത്രിസഭാ തീരുമാനം ആക്കുകയുമായിരുന്നു.
പ്രതിപക്ഷവും,പ്രവാസലോകത്തും, പ്രതിഷേധമുയർത്തിയ രോഗ പരിശോധന നിർബന്ധമാക്കിയ വിഷയത്തിൽ കേരളം ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കുമ്പോൾ നിർദേശം കേന്ദ്രത്തിന്റേതാണെന്നാണ് പറഞ്ഞത്. എന്നാൽ കേരളം ഇങ്ങനെ ആവശ്യം ഉന്നയിച്ചതിനാൽ അതിനു അനുമതികൊടുക്കൊടു ക്കുകയായിരുന്നു എന്നും, ഇത് കേന്ദ്ര നിലപാടല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രസർക്കാർ ചീഫ് സെക്രെട്ടറിക്കെഴുതിയ കത്തിലൂടെ, പ്രവാസി വിഷയത്തിൽ കേരളം എടുത്ത തെറ്റായ നിലപാടുകളും, നടപടികളുടെയും ഉത്തരവാദിത്തം
കേരളത്തിനാണെന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് നടത്തിയിരിക്കുന്നത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത് നൽകുന്നത്.
അതേസമയം, ഉപദേശികൾ ഉപദേശിച്ചു വാവിട്ടു പറഞ്ഞുപോയ ട്രൂനാറ്റിന്റെ അപ്രായോഗികത മനസ്സിലാക്കിയ സർക്കാർ പ്രവാസി വിഷയത്തിൽ കടുംപിടുത്തതിൽ തന്നെയാണ്. മുഖ്യമന്ത്രി ഇതിനായി പല വിദേശ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്. ട്രൂനാറ്റിന് പകരം ആന്റിബോഡി പരിശോധന നടത്തുന്ന കാര്യമാണ് ഇപ്പോള്‍ ഉള്ള പുതിയ ആലോചന.