CrimeKerala NewsNews

കേരളത്തിൽ ക്രൈം സ്ക്വാഡുകള്‍ വരുന്നു.

സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പോലീസ്, പോലീസ് സ്റ്റേഷന്‍ പട്രോള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്ന പോള്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പോള്‍ ആപ്പ് വഴി പോലീസിന്‍റെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവങ്ങള്‍ കൂടി ആപ്പില്‍ വരും. കൊവിഡ് കാലമായതിനാല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പോലീസിന്‍റെ അഭ്യര്‍ത്ഥന. പരമാവധി ഓണ്‍ ലൈന്‍ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന നിര്‍ദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിര്‍ദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പോലീസ് ആ പദം പരിഷ്ക്കരിച്ച്‌ പോള്‍ ആപ്പാക്കി മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button