HealthKerala NewsNews

കേരളത്തിൽ പുതിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ.

സംസ്ഥാനത്ത് പുതിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് വരുന്ന വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ്ങ്മൂലം നൽകി വീട്ടിലേക്ക് പോകാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ക്വാറന്‍റൈന്‍ മാര്‍ഗരേഖ പ്രഖ്യാപിച്ചത്.
സ്വന്തം വാഹനത്തിലോ ടാക്സിയിലോ. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം, പോലീസ്, നോഡല്‍ ഓഫീസര്‍, കളക്ടര്‍ എന്നിവര്‍ക്ക് വീട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ച വിവരങ്ങൾ കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരന്‍ വീട്ടിലെത്തിയെന്ന് ഉറപ്പാക്കും. വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. സത്യവാങ്മൂലം നൽകുന്നവർ പറയുന്നതിൽ എന്തെങ്കിലും, ന്യൂനതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. വീട്ടിലുള്ളവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. ക്വാറന്‍റൈന്‍ ലംഘിച്ചാല്‍ പോലീസ് കേസ് എടുക്കും.
വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് സ്വന്തം കാറിലോ, ടാക്സിയിലോ പോകാം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ആണ് ഇൻസ്റ്റിറ്റ്യൂഷൻല്‍ ക്വാറന്റൈൻ ഉണ്ടാവുക. പെയ്‍ഡ്‍ ക്വാറന്‍റൈന്‍ ആവശ്യപ്പെട്ടാല്‍ ഹോട്ടലില്‍ നൽകും. തദ്ദേശ സ്ഥാപനം, റവന്യൂ, പോലീസ് ഇവര്‍ ഇവർക്കുള്ള കാര്യങ്ങൾ ഉറപ്പുവരുത്തും. സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ജാഗ്രത പോര്‍ട്ടലിലൂടെ സത്യവാങ്‍മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ വീടോ ക്വാറന്‍റൈന് തെരഞ്ഞെടുക്കാം. ജില്ലാ കൊവിഡ് കണ്‍ട്രള്‍ റൂം ക്വാറന്‍റൈനിൽ കഴിയുന്നവരുടെ അന്വേഷണം നടത്തി കൊണ്ടിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button