CrimeNews

കേരളത്തിൽ ബലാത്സംഗങ്ങളുടെ എണ്ണം കുതിക്കുന്നു.

കേരളത്തിൽ ഓരോ വർഷവും ബലാത്സംഗങ്ങളുടെ എണ്ണം വർദ്ധിച്ചു വരുകയാണെന്നു സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇതെന്ന് ഓർക്കണം. 2010 മുതൽ 2019 വരെ ഓരോ വർഷവും ബലാത്സംഗങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. 2010ൽ 617 ബലാത്സംഗങ്ങൾ നടന്നുവെങ്കിൽ 2019 ൽ അത് 2076 ആയി ഉയർന്നു.

കേരളത്തിൽ ഒരു വർഷം ശരാശരി 1350 ൽ അധികം ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായിട്ടാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. ലൈംഗികാതിക്രമക്കേസുകൾ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 45,046 എണ്ണമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ കേസുകളുടെ എണ്ണത്തിലും വർഷം തോറും വർദ്ധനവ് ഉണ്ടാവുകയാണ്. സ്ത്രീകളെ തട്ടിക്കൊണ്ട് പോകൽ, തടഞ്ഞ് വെയ്ക്കൽ തുടങ്ങിയ 1777 സംഭവങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉണ്ടായി. 2010 – 617 ബലാത്സംഗങ്ങളുണ്ടായ സ്ഥാനത്ത് 2011-ൽ അത് 1132 ആയി. 2012-1019 ആയും, 2013-1221 ആയും, 2014-1347 ആയും, 2015-1256 ആയും, 2016-1656 ആയും, 2017-2003 ആയും, 2018-2005 ആയും, 2019 – 2076 ആയും, ഉയരുകയാണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button