NewsUncategorized

കേരളത്തിൽ വീണ്ടും ഒരു കൊവിഡ് മരണം കൂടി.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കൊളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പത്തനംതിട്ട സ്വദേശി ജോഷിയാണ് കൊവിഡ് രോഗം ബാധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച മരിച്ചത്. 65 വയസ്സായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹ രോഗമുണ്ടാരുന്നു. അബുദാബിയില്‍ നിന്നും ഈ മാസം 11നാണ് അദ്ദേഹം നാട്ടിലെത്തിയത്. ഗുരുതരമായ നിലയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം എട്ടായി.

കടുത്ത പ്രമേഹമാണ് പ്രശ്‌നമായത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 18 ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോഷിയെ 27 നാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിക്കുന്നത്. പ്രമേഹം ഉയര്‍ന്ന നിലയിലായിരുന്നതാണ് ചികിത്സ ഫലം കാണാതെ പോയത്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇരട്ടിക്കുന്ന നിലയിലാണ് കേരളത്തില്‍ കോവിഡിന്റെ പോക്ക്. രോഗം ബാധിക്കുന്നതിന്റെ ദേശീയ നിരക്കിനേക്കാള്‍ വേഗത്തിലാണ് സംസ്ഥാനത്തെ നിരക്ക്. വ്യാഴാഴ്ച മാത്രം കേരളത്തില്‍ 84 പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button