കേരള സിലബസുകാര്‍ക്ക് തിരിച്ചടി ; കീം പരീക്ഷാഫലം ഹൈകോടതി റദ്ധാക്കി

കൊച്ചി: പ്രവേശന നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾക്ക് ശേഷിക്കെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സി ബി എസ് ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് ഈ ഉത്തരവ്. കീമിന്റെ പ്രോസപെക്റ്റസിൽ മാറ്റങ്ങൾ വരുത്തിയത് ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത് കേരള സിലബസുകാർക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി.പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.
എൻട്രൻസ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാർക്കുകൾ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്ന് സർക്കാർ അറിയിച്ചു. മുൻ സമവാക്യപ്രകാരം തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളെ ക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നത് പരാതിയുണ്ടായിരുന്നു തുടർന്നാണ് മാർക്ക് കുറയാത്ത രീതിയിൽ പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത് പ്ലസ് ടുമാർക്കും പ്രവേശനം മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നിശ്ചയിക്കുക പുതിയ വ്യവസ്ഥ ഉൾപ്പെടുത്താൻ അറിയിച്ചു. എന്നാൽ പ്രവേശനയുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണോ നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.