
ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കൊല്ലം കൊട്ടാരക്കര മരതമൻപിള്ളി സ്വദേശി സിജോ ഭവനിൽ യോഹന്നാൻ കുഞ്ഞുമോൻ (56) ആണ് മരിച്ചത്. ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്കിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. 29 വർഷമായി അസ്‌വാൻ എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സാലി. മക്കൾ: സിജോ, സിജി.