Kerala NewsNews

കൊവിഡ് കാലം മുതലാക്കാൻ സ്വ​കാ​ര്യ ബ​സുക​ള്‍, സർക്കാർ വിട്ടു കൊടുക്കുമോ.

കൊവിഡ് കാലത്തെ ജനങ്ങളുടെ കഷ്ടതകൾക്കൊപ്പം ബസ് ചാർജ് വർധന കൂടി അടിച്ചേല്പിക്കപെടുമോ. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുറക്കുന്ന കാരണം ഒന്ന് കൊണ്ട് മാത്രം വർധിപ്പിച്ച ബസ് യാത്ര നിരക്ക് പിൻവലിച്ച നടപടിക്കെതിരെസ്വ​കാ​ര്യ ബ​സു​ടമകൾ കോടതിയെ സമീപിക്കുകയും, താ​ത്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന ബ​സ് ചാ​ര്‍​ജ് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടിക്ക് സ്റ്റേ ​നേടുകയുമായിരുന്നു.
ഒരിക്കലും ജങ്ങൾക്ക് അഗീകരിക്കാൻ കഴിയാത്ത അമിത യാത്ര നിരക്ക് താൽക്കാലികമായി ഒരു പ്രത്യേക സാഹചര്യത്തിൽ ഏർപ്പെടുത്തിയത് മാത്രമായിരുന്നു. നിലവിലുള്ള ജീവിത ചുറ്റുപാടുകളിൽ ഇത് യാത്രക്കാർക്ക് തങ്ങാൻ കഴിയാത്തതിനാലാണ് സർക്കാർ പിൻവലിച്ചത്.
സാമ്പത്തിക നഷ്ടത്തിന്റെ കാരണം പറഞ്ഞു ബസ് ഉടമകൾ കൊവിഡ് കാലത്തെ മുതലാക്കാൻ ജനങളുടെ മേൽ അമിത ഭാരം ഇറക്കാൻ തന്ത്രപരമായ നീക്കമാണ് തുടർന്ന് നടത്തിയത്. നിരത്തിലിറങ്ങിയ ബസ്സുകൾ പോലും ഓടാൻ അനുവദിക്കാത്ത സ്ഥിതിവിശേഷം ആണ് ഉണ്ടാക്കിയത്. നഷ്ട്ട കണക്കുകൾ നിരത്തി സർവീസ് നടത്താൻ തയ്യാറാകാതെ സമരം എന്ന് അറിയിക്കാതെ നിശബ്ദ സമരം നടത്തുകയായിരുന്നു. ഇതിടെയാണ് ബസ്സ് ഉടമകൾ കോടതിയെ സമീപിക്കുന്നത്.

അതേസമയം, സ്വ​കാ​ര്യ ബ​സു​കളില്‍ കൂടിയ നിരക്ക് ഈടാക്കാനുള്ള ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും. ബു​ധ​നാ​ഴ്ച ത​ന്നെ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ ആണ് അറിയിച്ചിട്ടുള്ളത്.കോ​ട​തി ഉ​ത്ത​ര​വ് ഇ​തു​വ​രെ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ല​ഭി​ക്കു​ന്ന​തു​വ​രെ സ​ര്‍​ക്കാ​രി​ന് സാ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ത​ന്നെ കോ​ട​തി​യെ കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പറഞ്ഞു. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന ബ​സ് ചാ​ര്‍​ജ് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് ഉ​ടമ​ക​ളു​ടെ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും കെ​എ​സ്‌ആ​ര്‍​ടി​സി​ക്കും അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോവി​ഡ് കാ​ല​ത്തെ ക​ന​ത്ത സാമ്പത്തിക ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ട​മ​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button