Latest NewsWorld
നേപ്പാളില്‍ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി
കാഠ്മണ്ഡു: ജനങ്ങളെ ഭീതിയിലാഴ്ത്തി നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്ബ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിലെ ചീഫ് സീസ്മോളജിസ്റ്റ് ഡോ. ലോക് ബിജയ് അധികാരി അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 5.42ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലാംജംഗ് ജില്ലയിലെ ഭുല്ഭുലെയിലാണ്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി റിപ്പോര്‍ട്ടില്ല.
2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്ബത്തില്‍ 9,000 പേര് മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.