Kerala NewsNews

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടു, അഞ്ജു ഷാജി ആ വേദനയുമായി ജീവനൊടുക്കി,

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കിവിടപ്പെട്ട വേദനയിൽ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ ചേര്‍പ്പുങ്കലിലെ കോളജിലായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ ചേര്‍പ്പുങ്കലിലെ കോളജില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാണ് കുട്ടിയെ കാണാതാവുകയായിരുന്നു.
കോളജില്‍ നിന്നും പുറത്തേക്ക് പോയ പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തില്‍ കുട്ടിയുടെ ചെരുപ്പും ബാഗും കണ്ടെത്തിയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ ചാടിയ സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെ ചെമ്പിളാവ് ഭാഗത്തെ ചെക്ക്ഡാമിന് അടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ബാഗ് പാലത്തിന് സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിചിരുന്നു. കുട്ടിയെ കണ്ടെത്താനാകാതെ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ തിരച്ചിൽ നിർത്തി വെക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി നൽകിയിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗ് ചേർപ്പുങ്കലിലെ പാലത്തിൽ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും, ആദ്യ ദിവസം ഫലം കണ്ടില്ല. സംഭവത്തിൽ പരീക്ഷ കേന്ദ്രമായ കോളേജിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടുട്ടുണ്ട്. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. മകള്‍ കോപ്പിയടിക്കില്ല, ഇത്രയും നാള്‍ നല്ല മാര്‍ക്കോടെയാണ് അവൾ പരീക്ഷകളിൽ ജയിക്കാറെന്നും, പിതാവ് പറഞ്ഞു.
കോളജില്‍ നിന്ന് പേടിച്ച്‌ ഓടിവരുന്ന രീതിയിലാണ് കുട്ടിയെ സമീപത്തുള്ള ബേക്കറിയിലെ സിസിടിവിയില്‍ കണ്ടതെന്നും ബാഗും കുടയും കൈവശമില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. കോളജില്‍ നിന്നും പുറത്താക്കിയതിന്റെ മനോവിഷമയത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഹോള്‍ടിക്കറ്റില്‍ എഴുതിക്കൊണ്ടു വന്നു എന്നാണ് കോളജിന്റെ ആരോപണം. പരീക്ഷ പകുതിയായപ്പോള്‍ അധികൃതര്‍ അഞ്ജുഷാജിയെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. പെണ്‍കുട്ടി മനോവിഷമത്തില്‍ ഇറങ്ങുകയും തൊട്ടടുത്തുള്ള പാലത്തില്‍ കയറി താഴേയ്ക്ക് ചാടുകയുമായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ എപ്പോഴും അദ്ധ്യാപകര്‍ പരിശോധിക്കുന്ന ഹാള്‍ടിക്കറ്റില്‍ കോപ്പി എഴുതിക്കൊണ്ടു വരാന്‍ തയ്യാറാകുമോ എന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. പ്രൈവറ്റ് റജിസ്ട്രേഷനില്‍ പരീക്ഷ എഴുതാന്‍ വന്ന കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജുഷാജി.
അതേസമയം, ഇക്കാര്യത്തില്‍ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കോളജില്‍ നിന്നും പുറത്താക്കുകയുണ്ടായി. പറയാനുള്ളത് സര്‍വകലാശലയെ അറിയിക്കുമെന്നാണ് കോളജ് അധികൃതർ പ്രതികരിച്ചത്.
കോളജ് അധികൃതരോട് വിശദീകരണം തേടിയതായി എം.ജി യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button