Kerala NewsLatest NewsNews
കോവിഡിനെ മറയാക്കി കണ്ണൂർ വഴി സ്വർണ്ണ കള്ളക്കടത്ത്.

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണ കള്ളക്കടത്ത്. ദുബായിൽ നിന്നെത്തിയ വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ 432 ഗ്രാം സ്വർണം സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശിയായ ഉസ്മാൻ (32) ആണ് പിടിയിലായത്. അർദ്ധരാത്രിഎത്തിയ ഫ്ലൈ ദുബായ് വിമാനത്തിൽ എത്തിയ ഉസ്മാൻ അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്താനായത്.

കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ് , സൂപ്രണ്ട് മാരായ കെ സുകുമാരൻ ,മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ അശോക് കുമാർ, എൻ യദുകൃഷ്ണൻ, രാജു കെ വി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.