
കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന ഒരു പ്രവാസി കൂടി മരിച്ചു. തിരുവനന്തപുരം കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാർ നായർ (61) ആണു മരിച്ചത്. അദാൻ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. സ്വകാര്യ കമ്പനിയിൽ സ്റ്റോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ.ഗീത. മക്കൾ മാളു , മീനു.