HealthKerala NewsNews

കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള 14 ദിവസ ക്വാറന്റീൻ നഴ്സുമാര്‍ക്ക് നിഷേധിക്കുന്നു.

കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അർഹതപ്പെട്ട 14 ദിവസ ക്വാറന്റീൻ നഴ്സുമാര്‍ക്ക് നിഷേധിച്ചു കൊണ്ടുള്ള സർക്കുലറിനെതിരെ നഴ്സുമാരുടെ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പുറപ്പെടുവിച്ച ഉത്തരവിലൂടെ 14 ദിവസത്തെ ക്വാറിന്‍റീന്‍ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് വാര്‍ഡിലെ നഴ്സുമാര്‍ക്ക് ഡ്യൂട്ടിക്ക് ശേഷമുള്ള 14 ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കിയത്. ഐസിയുവിലുള്ള നഴ്സുമാര്‍ക്ക് 7 ദിവസവും മറ്റുള്ളവര്‍ക്ക് അതില്‍ താഴയും അവധി നല്‍കും. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ സമരം തുടങ്ങി.

കോവിഡ് വാര്‍ഡില്‍ 10 ദിവസം വരെ തുടര്‍ച്ചയായ ഡ്യൂട്ടിയും തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്‍റൈനും- ഇതായിരുന്നു നിലവിലെ പ്രോട്ടോക്കോള്‍. ഐസിയുവില്‍ ജോലി ചെയ്യുന്നവര്‍ക്ക്, 7 ദിവസം കോവിഡ് സസ്പെറ്റ് ഐസിയുവിലുള്ളവര്‍ക്ക് 5 ദിവസം, കോവിഡ് വാര്‍ഡിലെ മറ്റു നഴ്സുമാര്‍ക്ക് 3 ദിവസം എന്ന രീതിയിലേക്ക് അവധി ചുരുക്കി. കോവിഡ് വാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് ജനറല്‍ വാര്‍ഡുകളിലേക്ക് നഴ്സുമാര്‍ മാറുമ്പോള്‍ മറ്റു രോഗികള്‍ക്ക് രോഗം പകരാനുള്ള സാധ്യത പുതിയ ഉത്തരവിലൂടെ വർധിച്ചിരിക്കുകയാണ്. യാത്ര ഉള്‍പ്പെടെ മറ്റ് സാഹചര്യങ്ങളും ആശങ്കയേറ്റുന്നു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉറപ്പുവരുത്തണമന്ന് ആവശ്യപ്പെട്ട് നഴ്സുമാര്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. രോഗസാധ്യത സംശയിക്കുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉറപ്പുവരുത്തുമെന്നും നടപടികള്‍ ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ചാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button