BusinessCrimeKerala NewsLatest NewsLaw,Local NewsNewsPolitics
കര്‍ഷകര്‍ക്കെതിരെ വനംവകുപ്പിന്റെ പകല്‍ കൊള്ള
ഇടുക്കി: ഓണച്ചെലവെന്ന പേരില്‍ കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത പിരിവ് വാങ്ങുന്നതായി പരാതി. പാട്ടഭൂമിയിലെ നിയമങ്ങളും മറ്റും പറഞ്ഞ് വിരട്ടിയാണ് ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നത്.
ഏലക്കര്‍ഷകരെയാണ് ഉദ്യോഗസ്ഥര്‍ കൂടുതലും ചൂഷണം ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങള്‍ക്ക് പകരം ടാക്‌സികളിലും മറ്റുമായാണ് ഇവര്‍ കര്‍ഷകരുടെ വീടുകളില്ലെത്തുന്നത്.
ഓണം, വിഷു എന്നിങ്ങനെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും കര്‍ഷകരെ വിരട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം പിരിവുകള്‍ നടത്താറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.