കേന്ദ്രം കേരളത്തെ പിന്തുണയ്ക്കണം; എം.പി ശശി തരൂര്‍
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ദേശിയ തലത്തിലേക്ക് ഈ പ്രശ്‌നം വളരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
കോവിഡിന്റെ ആരംഭഘട്ടത്തില്‍ കേരളത്തിന് വിജയിക്കാന്‍ സാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതേ സമയം ഇന്ന് കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതിനാല്‍ ഹൈ റിസ്‌ക് കേസുകള്‍ കുറയ്ക്കുന്നതിനും ആരോഗ്യ മേഖലയ്ക്കുണ്ടാകുന്ന ഭാരം കുറയ്ക്കുന്നതിനുമായി ഓണത്തിന് മുമ്പ് ഒരു കോടി ആളുകള്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കണം.
ഇതിന് കേന്ദ്രം പിന്തുണയ്‌ക്കെണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയെ ടാഗ് ചെയ്താണ് എം.പി.ശശി തരൂര്‍ ട്വിറ്റ് ചെയ്തത്.