ഇന്ത്യൻ ക്രിക്കറ്റിന് ആരായിരുന്നു ശ്രീശാന്ത്.

ഇന്ത്യൻ ക്രിക്കറ്റിന് ആരായിരുന്നു ശ്രീശാന്ത്. ലോക ക്രിക്കറ്റിൽ തന്നെ ഗ്ലൻ മഗ്രാത്തിനെ പോലെ അപൂർവ്വം പേരെ മാറ്റി നിർത്തിയാൽ പേസ് ബൗളറുടെ അഗ്രസീവ് ഭാവങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയത്ശ്രീശാന്തിലൂടെയായിരുന്നു. ജീവിതത്തിലെ കറുത്ത ദിനങ്ങളെ അതിജീവിച്ച് വീണ്ടും പുൽമൈതാനങ്ങളിലേക്ക് ശ്രീശാന്ത് എത്തുമ്പോൾ അയാളിൽ നിന്ന് പലതും ഇന്ത്യൻ ക്രിക്കറ്റ് വീണ്ടും പ്രതീക്ഷി
ക്കുന്നുണ്ട്.. പന്തു മാത്രമല്ല വെറുമൊരു നോട്ടം പോലും മൈതാനത്തിൽ ആയുധമാണന്നായിരുന്നു ശ്രീശാന്തിൻ്റെ പക്ഷം.
കളിക്കളത്തിൽ ശാന്തതയെന്നതു അയാൾക്ക് തൻ്റെ പേരിൽ മാത്രമായിരുന്നു. സംഭവ ബഹുലവും എന്നൽ താരതമ്യേന ചെറുതുമായ കരിയറിൽ താൻ എന്താണെന്ന് അയാൾ ആർക്കും പിടികൊടുത്തിരുന്നില.. ഒരു നോട്ടം കൊണ്ടു പോലും ബാറ്റ്സ്മാൻ്റെ ഏകാഗ്രതയെ തെറ്റിച്ച.. താൻ ബാറ്റ് ചെയ്യുമ്പോൾ തന്നെ പ്രകോപിപ്പിച്ച ദക്ഷിണാഫ്രിക്കൻ ബൗളറെ തൊട്ടടുത്ത പന്തിൽ സിക്സർ പറത്തി ക്രിസിൽ നിന്ന് നൃത്തം ചെയ്ത അതേ ശ്രീശാന്താണ് ഹർബജൻസിങ്ങിൻ്റെ തല്ല് കൊണ്ട് ഒരു കൊച്ച് കുട്ടിയെപ്പോലെ ഗ്രൗണ്ടിൽ നിന്ന് കരഞ്ഞതും.
ശ്രീയുടെ കരിയറിന്റെ തുടക്കം മുതൽക്കേ അയാളൊരുപാടുകേട്ടൊരു പഴിവാക്കാണത് അഹങ്കാരിയെന്നത്.കപിൽ ദേവും, ശ്രീനാഥും, സഹീറുമെല്ലാം നിറഞ്ഞാടിയ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രീശാന്ത് വേറിട്ട കാഴ്ച്ചതന്നെയായിരുന്നു. ഈ ഒരു രീതി തന്നെയാവാം അയാളുടെ പുറത്തേ
ക്കുള്ള വഴി തുറക്കലിന് കാരണമായതെന്നും നിരീക്ഷിക്കുന്നവരുണ്ട്. 2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല എന്നതും പലവിധ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. ഇക്കഴിഞ്ഞ സെപ്തംബർ 13നാണ് ശ്രീശാ
ന്തിന്റെ വിലക്ക് അവസാനിച്ചത്.
വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
വിദേശ രാജ്യങ്ങളിലെ ലീഗിലടക്കം കളിക്കാനു
ള്ള ശ്രമത്തിലാണ് താരം. ഓസ്‌ട്രോലിയ,ന്യുസീല
ൻഡ് എന്നീ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ലീഗുകളിൽ കളിച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് സ്വപ്‌നം കാണുകയാണ് താരം.
കൊവിഡിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ചില വിദേശ രാജ്യങ്ങളിൽ കായിക മത്സരങ്ങൾ നടക്കുന്നു
ണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ മാറിയതിന് പിന്നാലെ കേരള അണ്ടർ 23 ടീമിനൊപ്പം. ശ്രീശാന്ത് പരിശീലനത്തിനായി എത്തിയിരുന്നു. കേരള ടീമിൽ ഇടം നേടി വിണ്ടും രാജ്യത്തിൻ്റെ ജേഴ്സി അണിയുകയാണ് താരത്തിൻ്റെ ലക്ഷ്യം
മൈതാനങ്ങൾ എന്നും അതിജീവനത്തിന്റെ കളിത്തട്ടുകളായിരുന്നു. താൻ നേരിട്ട പ്രതിസന്ധികളെയൊക്കെ അതിജീവിച്ചാണ് വീണ്ടും ശ്രീശാന്ത് എത്തുന്നത്. തോൽക്കാൻ തയ്യാറല്ലെന്നുള്ള അയാളിലെ വികാരം ഇപ്പഴും ജ്വലിച്ച് നിൽപ്പുണ്ടെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർമാരിലേക്കാവും ഇനി ശ്രീശാന്ത് പന്തെറിയുക.