ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങിൽ, വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലാണ് മലയിടീലും, താലുകെട്ടും നടന്നത്. അന്യോന്യം ഉള്ള മലയിടീലും, താലി കെട്ടും ഹൈന്ദവാചാരങ്ങൾ പ്രകാരം സാധാരണ നടക്കാറുള്ളത് പോലെയാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല്പതോളം പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രജിസ്ട്രാര്‍ ക്ലിഫ് ഹൌസിലേക്ക് എത്തുകയായിരുന്നു. മലയിടീൽ ചടങ്ങിന് ശേഷം 10.30ഓടെ വിവാഹ രെജിസ്റ്ററിൽ ഇരുവരും ഒപ്പുവെച്ചു. മന്ത്രിസഭയില്‍ നിന്ന് നിന്ന് ഇ.പി ജയരാജന്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് കോലിയക്കോട് കൃഷ്ണന്‍ നായരും വിവാഹ ചടങ്ങിൽ സന്നിഹിതനായിരുന്നു. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് യാത്രാവിലക്ക് ഉള്ളതിനാല്‍ റിയാസിന്‍റെ മാതാപിതാക്കള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനും പങ്കെടുക്കാനും കഴിഞ്ഞില്ല. റിയാസിന്‍റെ മറ്റു അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ലളിതമായ സൽക്കാര ചടങ്ങു മാത്രമാണ് തുടർന്ന് ഉണ്ടായത്. സൽക്കാരത്തിന് ശേഷം വീണയും റിയാസും കഴക്കൂട്ടത്തെ വീട്ടിലേക്ക് പോയി. ഒറാക്കിളിൽ കൺസൾട്ടന്‍റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു വന്ന വീണ ഇപ്പോൾ ബംഗളൂരു കേന്ദ്രീകരിച്ചു സ്വന്തമായി ഐ ടി സംരംഭം നടത്തി വരുകയാണ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഇപ്പോൾ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിക്കുകയും, എം.കെ രാഘവനോട് പരാജയപ്പെടും ചെയ്തിരുന്നു.


