
വിദേശത്ത് നിന്നുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടു ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ പ്രതിപക്ഷം രംഗത്ത്.
സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാ ണ്ടിയും, ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്നതിലുള്ള പിടിപ്പുകേട് മൂലമാണ് മലയാളികള്‍ വിദേശത്ത് മരിക്കുന്നതെന്ന് മുസ്‌ലിം ലീഗും കുറ്റപ്പെടുത്തി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പോലും അനുമതിയില്ല. ക്വാറന്റീന്‍ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ തുറന്നുപറയണമെന്ന് കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും പറഞ്ഞിട്ടുള്ളത്.രോഗവ്യാപന ആശങ്ക കാരണം പ്രവാസികളെ തടയുന്നത് കൂടുതല്‍ മലയാളികളുടെ മരണത്തിനിടയാക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ഓർമ്മപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കിയും പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തും പ്രവാസികളെ സഹായിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
ഭക്ഷണത്തിന് പോലും വഴിയില്ലാതെ വലയുന്ന പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനെ തടയുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് അയച്ചിരിക്കുന്നതെന്നും, ഇത് തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്.