BusinessKerala NewsNews
ക്വാറൻ്റീൻ ലംഘിച്ചു, രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസ് എടുത്തു.

തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറൻ്റീൻ ചെയ്യാതെ ജോലിയിൽ പ്രവേശിച്ച സംഭവത്തിൽ തിരുവനന്തപുരം രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജോലിക്കായി എത്തുന്നത്. നിരവധി ആളുകൾ എത്താറുള്ള കടയിൽ മറ്റ് ജീവനക്കാരോടൊപ്പം ജോലിചെയ്ത ഇവർ രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെടുന്നത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ഉടമയ്ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.