News

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം.

ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട്.

ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്.
വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ – നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കണം. വധു വരന്മാർ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫർമാരെ അനുവദിക്കുന്നതല്ല. ഫോട്ടോകൾ എടുക്കാൻ ദേവസ്വം ഫോട്ടോഗ്രാഫർമാരെ ഏർപ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്സ് സ്റ്റാളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടർ ആരംഭിക്കും. വിവാഹങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button