Kerala NewsLatest News
വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടി
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ലോറിയില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി. ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. അരുണ്‍, ഷണ്മുഖദാസ് എന്നിവരാണ് പിടിയിലായത്.
തമിഴ് നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
കൊച്ചിയിലേക്കുള്ള കഞ്ചാവാണ് കൊണ്ടുപോകുന്നതെന്നാണ്് പ്രതികള്‍ മൊഴി നല്‍കിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.