Kerala NewsNews

ചിറ്റൂർ താലൂക്കിൽ 3000 ഏക്കർ കൃഷിക്ക് വെള്ളം എത്തിക്കാൻ പദ്ധതി.

മഴപെയ്യാ നാട്ടിൽ കർഷകർക്കായി വെള്ളമെത്തിച്ച് കയ്യടി നേടി മന്ത്രി കൃഷ്ണൻകുട്ടി. തമിഴ്നാട് അതിർത്തിയോട് കിടക്കുന്ന അണ്ണാചെട്ടിയാർ തടയണയിൽ നിന്നും എഴുത്തിയാമ്പത്തി, കൊഴിഞ്ഞാമ്പാറ, വടകരപതി എന്നീ പഞ്ചായത്തുകളിലെ 3000 ഏക്കർ കൃഷിക്ക് വെള്ളം എത്തിക്കാൻ കഴിയുന്ന പുതിയ പദ്ധതിക്ക് മന്ത്രി കൃഷ്ണൻകുട്ടി മുൻകൈയെടുത്ത് രൂപം നൽകിയിരിക്കുന്നു. 90 വർഷം പഴക്കമുള്ള ഈ അണ്ണാചെട്ടിയാർ കനാൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുതുക്കി എടുക്കുകയാണ് സർക്കാർ. മണ്ണിൽ അധ്വാനിക്കുന്ന കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുക എന്നാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന്,മന്ത്രി k.കൃഷ്ണൻകുട്ടി പറഞ്ഞു. 14 കിലോമീറ്റർ വരുന്ന കനൽ ഈ മഴകാലത്ത് കർഷകർക്ക് ഉപയോഗപ്പെടും. പദ്ധതിക്കായി നടന്നുവരുന്ന പ്രവർത്തനങ്ങൾ, മന്ത്രി കെ .കൃഷ്ണൻകുട്ടി, ഏരുത്തൻപതി പഞ്ചായത്ത്‌ പ്രസിഡന്റ് പി പൊൻരാജ്, വാടകരപതി പഞ്ചായത്ത്‌ പ്രഡിഡന്റ് കുളന്തതരസ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത്‌ അംഗം. അഡ്വ ബി. മുരുകദാസ് എന്നിവർ നേരിൽ കണ്ട് വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button