DeathKerala NewsLatest News
ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന്‍ ഖദീജ ബീഗത്തിന്റെയും മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്.
സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ റോഡിന് സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോകുകയും ചെയ്തു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.