BusinessTech

ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോൺ നിർമാണ കമ്പനി;ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടി

ഇന്ത്യയിലെ നിർമാണ പ്ലാന്റുകളിൽ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍.പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടിയായി മാറിയേക്കും.രണ്ട് മാസം മുൻപാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കി തുടങ്ങുന്നത്.മുന്നൂറിലധികം ചൈനീസ് തൊഴിലാളികൾ ഇതിനോടകം കമ്പനിയിൽ നിന്ന് പോയതായും നിലവിലിപ്പോൾ തുടരുന്നവരിൽ ഭൂരിഭാഗം ആളുകളും തായ്‌വാനിൽ നിന്നുള്ള സപ്പോർട്ട് സ്റ്റാഫുകളാണെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. ഇവരെ തിരികെ അയക്കുന്നതിന്റെ കാരണം ഇതുവരെ വ്യകതമായിട്ടില്ല.ഐഫോൺ നിർമാണത്തിന് നേതൃത്വം നൽകുന്നതിനും ഇന്ത്യയിലെ തൊഴിലാളികൾക്ക് പരിശീലനം നൽകാനുമാണ് ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാനിൽ നിന്നുള്ളവർ ഇവിടേക്കെത്തിയത്.ഇന്ത്യയിയിലേക്ക് സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയക്കുന്നതിനെ നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ നിയന്ത്രണ ഏജൻസികളോട് ആവശ്യപ്പട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.ചൈനീസ് പൗരന്മാരുടെ മടക്കം ഐ ഫോണുകളുടെ ഉത്പാദനം മന്ദഗതിയിലാക്കുകയും ,ഉത്പാദന ചിലവ് വർധിക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട്.ഐഫോണ്‍ 17 ന്റെ നിർമാണം ഇന്ത്യയിൽ കൂടുതൽ കാര്യക്ഷമയായി നടത്താൻ കമ്പനി പദ്ധതിയിട്ടിരിക്കെയാണ് ഈ നിർണായക തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button