നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ കൾ സൂചന പണിമുടക്കിലേക്ക്.പണിമുടക്കുമായി ബന്ധപെട്ട് സ്വകാര്യ ബസ് ഉടമകളും ഗതാഗത വകുപ്പ് കമ്മീഷണറും നടത്തിയ ചർച്ച പരാജയം. വര്ഷങ്ങളായി തുടരുന്ന വിദ്യാർത്ഥികളുടെ യാത്ര നിരക്ക് 5 രൂപയായി വർദ്ധിപ്പിക്കണം,പോലീസ് ക്ലീർനെസ്സ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക ഇ ചലാൻ വഴി അമിത പിഴ ചുമത്തുന്നത് അവസാനപ്പിക്കുക തുടങ്ങിയ തങ്ങളുടെ 6 ആവിശ്യങ്ങളിൽ സർക്കാർ ഭാഗത്ത് നിന്ന് ഒരു നടപടിയും ലഭിക്കാത്തതിനെ തുടർന്നാണ് സ്വകാര്യ ബസുകളുടെ സംയുക്ത സമിതി ജൂലൈ 8ന് പണിമുടക്ക് ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സൂചന പണിമുടക്കിലേക്കും 22 മുതൽ അനിശ്ചിത കാല സമരത്തിലേക്കും സമിതി നീങ്ങിയത്.നാളെ ഒരു ദിവസത്തെ പണിമുടക്കിലൂടെ ജന ജീവിതം സ്തംഭിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഒരാഴ്ചക്കുള്ളിൽ തങ്ങളുടെ ഈ ആവിശ്യങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ഇതിനൊരു തീരുമാനം ഉണ്ടാവുകയുള്ളു എന്നും സമിതി ഇതിനോടകം അറിയിച്ചു.