നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്; അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞ് ആശാ ശരത്

ആശാ ശരത്തിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ അതിൽ ദൃശ്യത്തിലെ ഗീത പ്രഭാകറായിരിക്കും. അക്ഷരാർഥത്തിൽ ഗീത പ്രഭാകറായി മാറിയിരുന്നു ചിത്രത്തിൽ ആശാ ശരത്. ഇന്നും ആശാ ശരത്തിനെ ഓർക്കുമ്പോൾ എല്ലാവരിലേക്കും എത്തുക ഗീത പ്രഭാകർ എന്ന കഥാപാത്രമായിരിക്കും. ഇപോഴിതാ രണ്ടാം ഭാഗം വന്നപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് നന്ദി പറയുകയാണ് ആശാ ശരത്. തന്റെ തന്നെ ഫോട്ടോയും ഷെയർ ചെയ്‍തിട്ടുണ്ട് ആശാ ശരത്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയെന്നാണ് ആശാ ശരത് പറയുന്നത്.
പ്രിയപ്പെട്ടവരെ, എന്റെ കരിയറിന്റെ തുടക്കം മുതൽ നിങ്ങളാണ് എന്റെ കരുത്ത്. നിങ്ങൾ നൽകിയ വാത്സല്യം അമൂല്യമാണ്. എല്ലാവർക്കും നന്ദി. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ദൃശ്യം. ദൃശ്യം 2 കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ് എന്ന് ആശാ ശരത് പറയുന്നു. സിനിമയിലെ തന്റെ ഫോട്ടോയും ആശാ ശരത് ഷെയർ ചെയ്‍തിട്ടുണ്ട്. ദൃശ്യം ഒന്നുപോലെ തന്നെ മികച്ചതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നുമാണ് അഭിപ്രായം.
ആശാ ശരത്തിന്റെ വേഷത്തോളം മികച്ചതായിരുന്നില്ല മറ്റ് റീമേക്കുകളിലെ അഭിനേതാക്കൾ എന്ന് അഭിപ്രായമുണ്ടായിരുന്നു. ദൃശ്യത്തിൽ ഇൻസ്‍പെക്ടർ ജനറൽ ഓഫ് പൊലീസ് ഗീതാ പ്രഭാകർ ആയി വേഷമിട്ട ആശാ ശരത് കന്നഡ റീമേക്കിൽ ഐജി രൂപ ചന്ദ്രശേഖർ ആയിട്ടായിരുന്നു എത്തിയത്.