ജാനകി ഇനിമുതൽ വി ജാനകി; ഒടുവിൽസെൻസർബോർഡിന് വഴങ്ങി നിർമ്മാതാക്കൾ

അനുപമ പരമേശ്വരൻ നായികയായി ജാനകിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്ന വിവാദത്തിലെ നിലപാടിൽ അയഞ് സെൻസർ ബോർഡ്. ജാനകി എന്ന ടൈറ്റിൽ പേര് വി ജാനകി എന്ന് പേര് മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരിന്നത് . അതുപോലെ തന്നെ വി.ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റി ചിത്രത്തിൻ്റെ ടൈറ്റില്‍. ചിത്രത്തിലെ കോടതി രംഗങ്ങളിൽ രണ്ടിടത്ത് ജാനകി എന്ന പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യും. രണ്ട് മിനിറ്റും മൂന്ന് സെക്കൻ്റും സമയദൈർഘ്യം വരുന്ന ഭാഗങ്ങളാണിവ. ചിത്രത്തിൻ്റെ ജാനകി എന്ന പേര് മാറ്റുകയും കോടതി രംഗങ്ങളിൽ ചിലയിടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയുമാണെങ്കിൽ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ നിലപാട്.നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന നിലപാടാണ് കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. മതപരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് ചിത്രം വഴിവയ്ക്കുമെന്നും ചിത്രത്തിലെ കോടതി രംഗങ്ങളിൽ ഇതര മതസ്ഥനായ അഭിഭാഷകൻ ബലാൽസംഗത്തിനിരയായ ജാനകി എന്ന കഥാപാത്രത്തോട് ലൈംഗിക ഉത്തേജന മരുന്നുകൾ ഉപയോഗിക്കാറുണ്ടോ തുടങ്ങി അശ്ലീലകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് മതസ്പർദ്ധയ്ക്ക് കാരണമാകുമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ സത്യവാങ്മൂലം. കലാപരമായ തീരുമാനങ്ങളെടുക്കാൻ കലാകാരന് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പട്ടാളം ജാനകി , ജാനകി ജാനെ എന്നീ പേരുകളിൽ മലയാളത്തിൽ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും വാദത്തിനിടെ കോടതി പറഞ്ഞിരുന്നു.ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത നീക്കങ്ങളുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയത്. സിനിമയിലെ ജാനകി എന്ന പേര് ഒഴിവാക്കണം എന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരം.