CinemaLatest News

തിരഞ്ഞെടുത്തത് മോഹന്‍ലാല്‍ ഉള്‍പ്പെട്ട‌ ജൂറി, രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം

ന്യൂഡല്‍ഹി: ചലച്ചിത്രതാരം രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. അരനൂറ്റാണ്ടുകാലം ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം . മോഹന്‍ലാല്‍, ശങ്കര്‍മഹാദേവന്‍, ആശാഭോണ്‍​സ്ലെ എന്നി​വ ഉള്‍പ്പെട്ട ജൂറിയാണ് രജനീകാന്തിനെ സിനിമാമേഖലയിലെ പരമോന്നത പുരസ്കാരത്തിന് തിരഞ്ഞെട‌ുത്തത്.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button