CovidDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNewsWorld

മഹാമാരിയുടെ താണ്ഡവം തുടരുന്നു, 24 മണിക്കൂറിനുള്ളിൽ 7 ലക്ഷം രോഗികൾ കൂടി.

ന്യൂയോർക്ക്/ ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ ഒമ്പത് കോടി മുപ്പത്തിനാല് ലക്ഷം കവിഞ്ഞു. ലോകത്ത് മഹാമാരി കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 20,01,071 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇതുവരെ ആറ് കോടി അറുപത്തിഏഴ് ലക്ഷം പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ രോഗികളുളള അമേരിക്കയിൽ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകൾ മരിച്ചതും അമേരിക്കയിൽ തന്നെയാണ്. 3.97 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി നാൽപ്പത് ലക്ഷം പേർ അവിടെ രോഗമുക്തരായി.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 1,05,28,246 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,14,524 പേർ മാത്രമാണ് ചികിത്സയിലുളളത്. 1.51 ലക്ഷം പേർ മരിച്ചു. 1,01,61,868 പേർ രോഗമുക്തി നേടുകയുണ്ടായി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലിൽ എൺപത്തിരണ്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,07,160 പേർ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേർ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുളള റഷ്യയിൽ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button