
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ പഠിക്കാൻ ഉള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വയം ജീവനൊടുക്കിയ ദേവിക എന്ന പത്താം ക്ലാസുകാരി ഞാൻ പോകുന്നു എന്നുമാത്രമാണ് ആത്മഹത്യാകുറിപ്പായി എഴുതി വെച്ചിരുന്നത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും അവൾ എഴുതിയിട്ടില്ല. അച്ഛൻ ടി വി റിപ്പയർ ചെയ്തു തരാതിരുന്നതിനെ കുറിച്ചോ, പഠിക്കാൻ കഴിയാതെ വന്നതിന്റെ വേദനയോ ഒന്നും അവൾ കുറിച്ച് വെച്ചില്ല. സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തിങ്കളാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ദേവികക്ക് കഴിഞ്ഞിരുന്നില്ല. വീട്ടിൽ ടി വി റിപ്പർ ആയിരുന്നു. സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല. ടി വി റിപ്പയർ ചെയ്യണമെന്ന ആവശ്യം നിറവേറ്റികൊടുക്കാൻ രോഗ ബാധിതനായ അച്ഛന് കഴിഞ്ഞില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് പേറുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ദേവിക. തിങ്കളാഴ്ച വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസ്സപ്പെടുന്നതില്‍ ആശങ്കയായിരുന്നു എന്നാണു അച്ഛൻ പറയുന്നത്. ഓണ്‍ ലൈന്‍ പഠനത്തിൽ പങ്കാളിയാവാൻ വീട്ടില്‍ ടിവിയോ, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു.
വീട്ടിൽ ടി വിയും, സ്മാർട്ട് ഫോണും ഇല്ലാത്ത സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വരുന്ന വിദ്യാർത്ഥികളിൽ ഒരാളാണ് ദേവിക. എല്ലാകുട്ടികളും പഠിക്കുന്നു, എനിക്ക് പഠിക്കാനാവുന്നില്ല എന്ന ദേവികക്ക് വന്ന മനോവിഷമം പേറുന്ന രണ്ടരലക്ഷത്തിലേറെ കുട്ടികളുണ്ട് കേരളത്തിൽ. ഇത്തരത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ
ഓൺലൈൻ ക്‌ളാസ്സുകൾ തുടങ്ങിയിട്ടും, ഒരു വിഭാഗത്തിന് പഠിക്കാനാകാത്തത്, സാമൂഹ്യ നീതിയുടെ നിഷേധമാണ്. വിദ്യാർത്ഥികളോട്, പ്രത്യേകിച്ച് വരും തലമുറയോട് കാട്ടിയ ഈ രണ്ടുതരം നീതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച തന്നെയാണ്. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിൽ പങ്കാളികളാകാൻ അവസരം ഒരുക്കിയതിനു ശേഷം മാത്രം ആയിരിക്കണം ക്ലാസ്സുകൾ ആരംഭിക്കേണ്ടിയിരുന്നത്. കഴിവുള്ളവനെയും, ഇല്ലാത്തവനെയും ഇക്കാര്യത്തിൽ വേർതിരിക്കപ്പെടലാണ് അറിഞ്ഞുകൊണ്ടല്ലാതെ തന്നെ നടന്നത്. പല അവസരങ്ങളിലും, പുറംതള്ളപ്പെടുന്ന പിന്നോക്ക ജനവിഭാഗങ്ങളിൽപെട്ട ആദിവാസി, ദലിത് ഉൾപ്പടെയുള്ള നിർധന കുട്ടികളാണ്
ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും നിന്നും പുറംതള്ളപ്പെട്ടിരിക്കുന്നത്. പ്രസ്താവനകളിലൂടെയുള്ള പരിഹാരമല്ല ഇതിനു വേണ്ടത്. പ്രായോഗിക ചിന്തയും അതിന്റെ നടപ്പാക്കലുമാണ് വേണ്ടത്.
അതേസമയം, മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മലപ്പുറം ഡിഡിഇയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ദേവികയുടെ മൃതദേഹം, പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.