CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
വയനാട് ജില്ലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു.

വയനാട് ജില്ലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ബാണാസുര സാഗർ ഡാമിനടു ത്തുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നി ലാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. പുലര്‍ച്ചെ യോടെ യാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു മാവോ യിസ്റ്റിന് വെടിയേറ്റതായിട്ടുള്ള വിവരമാണ് പുറത്ത് വന്നി ട്ടുള്ളത്. തണ്ടര്‍ബോള്‍ട്ട് സംഘവും, മാവോയിസ്റ്റുകളുമായാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു.