ടെക്സസിലെ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു; ഇതുവരെ 82 പേർ മരണപ്പെട്ടു 41 പേർക്കായി തിരിച്ചൽ

ടെക്സസ് : അമേരിക്കയിലെ ടെക്സസിൽ ജൂലൈ 5 നു ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 82 പേർ മരിച്ചു ഇതിൽ 28 പേർ കുട്ടികളാണ്. 41 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. സമ്മർ ക്യാമ്പിലെ 10 കുട്ടികളെയും കൗൺസിലറിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരാനുള്ള സാധ്യത ഉള്ളതിനാൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശത്തേക്ക് മാറിതാമസിക്കണമെന്ന് അധികൃതർ ഇതിനോടകം അറിയിച്ചു.
800 ൽ അധികം ആളുകളെ ഇതിനോടകം രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തർക്കു സാധിച്ചിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെയും കണ്ടുകിട്ടാത്തതും ആശങ്ക സൃഷ്ടിക്കുന്നതാണ്.ഈ കുടുംബത്തിലെ ഒരാളെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന വിവരമറിയിച്ചിരുന്നു.അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ് സംഭവത്തെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കുകയും പ്രേദേശത്തു കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യ്തു. ട്രംപ് പ്രേദേശം സന്ദർശനം നടത്തുന്നത് രക്ഷപ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സന്ദർശനം താൽകാലികമായി മാറ്റി വച്ചു.