Uncategorized
തന്റെ പേരില്‍ വന്‍ പണപിരിവ് ; കെപിസിസി സെക്രട്ടറിക്കെതിരെ പരാതിയുമായി ധര്‍മജന്‍
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. സംഭവത്തതില്‍ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.
ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നും പരാതിയില്‍ ധര്‍മജന്‍ പറഞ്ഞു. നേരത്തേ, തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധര്‍മജന്‍ ആരോപിച്ചിരുന്നു.
ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ നിന്നും പോലും വോട്ടുകള്‍ കിട്ടിയില്ല. സംഘടനാപരമായ വീഴ്ച്ചയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.